
തിരുവനന്തപുരം: കേരളീയ പാരമ്പര്യത്തിന്റെ ചരിത്രശേഷിപ്പുകളായ ചുമർചിത്രങ്ങളുടെ സംരക്ഷണത്തിനായി സർക്കാർതലത്തിൽ നയരൂപീകരണവും നിയമനിർമ്മാണവും വേണമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.സാംസ്‌കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം തലസ്ഥാനത്ത് സംഘടിപ്പിച്ച 'കേരളീയ ചുമർചിത്രകല ഇന്നലെ,ഇന്ന്,നാളെ' എന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ അദ്ധ്യക്ഷനായി. സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചുമർചിത്ര കലാകാരനുമായ ഡോ.രാജൻ ഖോബ്രാഗഡേ മുഖ്യാതിഥിയായി. നാഷണൽ മ്യൂസിയം മുൻ ഡയറക്ടർ ഡോ.വേലായുധൻ നായർ, ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ,ഡോ.നമ്പിരാജൻ എന്നിവരെ ആദരിച്ചു. വാസ്തുവിദ്യാ ഗുരുകുലം എക്സിക്യുട്ടീവ് ഡയറക്ടർ പ്രിയദർശനൻ പി.എസ്,കൺസൾട്ടന്റ് ഫാക്കൽറ്റി ശശി എടവരാട്, ഫാക്കൽറ്റി ദീപ്തി പി.ആർസമ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.