p

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും മൂന്ന് ശതമാനം ഡി.എ.യും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും അനുവദിച്ചുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം ശമ്പളത്തിനൊപ്പം ഡി.എ.യും കിട്ടും. എന്നാൽ, കുടിശിക ലഭിക്കുമെന്ന് പറയുന്നില്ല.

2021 ജൂലായ് മുതലുള്ള 39 മാസത്തെ ഡി.എ കിട്ടാനുണ്ട്. 35 ദിവസത്തെ ശമ്പളത്തിന് തുല്യമാണ് ഈ തുക.

ഈ വർഷം ജൂലായിൽ പ്രഖ്യാപിച്ച ഡി.എ.ആനുകൂല്യം ഉടനടി സംസ്ഥാനത്തും നൽകുന്നുവെന്ന് തോന്നുന്ന തരത്തിലാണ് ഉത്തരവ്. ഈ വർഷം ഏപ്രിലിലും ഒരു ഗഡു ഡി.എ.യും ഡി.ആറും അനുവദിച്ചിരുന്നു. അതിലും എപ്പോഴത്തെ ഡി.എ.ആണെന്ന് വ്യക്തമാക്കിയിരുന്നില്ല.മുൻകാല പ്രാബല്യവും നൽകിയില്ല. അതോടെ 78 മാസത്തെ മൊത്തം ശമ്പളത്തിന്റെ അഞ്ചു ശതമാനം തുകയാണ് ജീവനക്കാർക്ക് നഷ്ടമായത്.

ഉപഭോക്തൃ വില സൂചികയിലധിഷ്ഠിതവും വിലക്കയറ്റ സമീകരണമെന്ന നിലയിലും നൽകുന്ന കാലാകാലങ്ങളിലെ ഡി .എ ജീവനക്കാരന്റെ അവകാശമാണ്. എന്നാൽഅർഹമായ തീയതി സൂചിപ്പിക്കാതെ, ക്ഷാമബത്ത സർക്കാരിന്റെ ഔദാര്യമെന്ന നിലയിലാണ് ഇപ്പോൾ ഉത്തരവുകളിറക്കുന്നത്.രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ മൂന്ന് വർഷക്കാലത്ത് ആകെ അനുവദിച്ചത് രണ്ടു ഗഡു ഡി .എ മാത്രമാണ്.

ഡി​ ​എ​ ​കു​ടി​ശി​ക​ ​നി​ഷേ​ധം:
28​ന് ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം​:​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​ർ​ഹ​മാ​യ​ 78​ ​മാ​സ​ത്തെ​ ​അ​ഞ്ചു​ ​ശ​ത​മാ​നം​ ​ഡി​ ​എ​ ​നി​ഷേ​ധി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഒ​ക്ടോ​ബ​ർ​ 28​ ​ന് ​വി​വി​ധ​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മാ​ർ​ച്ച് ​ന​ട​ത്തും.
സെ​ക്ര​ട്ടേ​റി​യ​റ്റ് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​ക​ൺ​വീ​ന​ർ​ ​ഇ​ർ​ഷാ​ദ് ​എം.​ ​എ​സ്,​ ​കേ​ര​ള​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പു​രു​ഷോ​ത്ത​മ​ൻ​ ​കെ.​പി,​ ​കേ​ര​ള​ ​ഫൈ​നാ​ൻ​സ് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​ ​എ​ൻ​ ​മ​നോ​ജ്കു​മാ​ർ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​പ്ര​ദീ​പ്കു​മാ​ർ,​ ​കേ​ര​ള​ ​ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​കു​മാ​രി​ ​അ​ജി​ത.​പി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മോ​ഹ​ന​ച​ന്ദ്ര​ൻ​ ​എം.​ ​എ​സ്,​ ​കേ​ര​ള​ ​ലെ​ജി​സ്ലേ​ച്ച​ർ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​എം​പ്ലോ​യീ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഷി​ബു​ ​ജോ​സ​ഫ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ ​എ​ ​ബി​നു​ ​എ​ന്നി​വ​രാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.
39​ ​മാ​സ​ത്തെ​ ​ഡി.​എ.​കു​ടി​ശ്ശി​ക​ ​ന​ൽ​കാ​ത്ത​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​പോ​ക്ക​റ്റ​ടി​യാ​ണെ​ന്ന് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​ക​ൺ​വീ​ന​ർ​ ​ഇ​ർ​ഷാ​ദ് ​ആ​രോ​പി​ച്ചു.​ 2021​ ​ജൂ​ലാ​യ് ​ഒ​ന്നു​ ​മു​ത​ൽ​ ​കി​ട്ടേ​ണ്ട​താ​യ​ ​ഡി​ ​എ​ ​അ​നു​വ​ദി​ച്ച​ത് 2024​ ​ഒ​ക്ടോ​ബ​ർ​ ​മു​ത​ലാ​ണ്.​ 35​ ​ദി​വ​സ​ത്തെ​ ​ശ​മ്പ​ള​ത്തി​ന് ​തു​ല്യ​മാ​യ​ ​തു​ക​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ആ​കെ​ ​അ​നു​വ​ദി​ച്ച​ത് 2​ ​ഗ​ഡു​ ​ഡി​ ​എ​ ​മാ​ത്ര​മാ​ണ്.​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തി​ൽ​ ​ഡി​ ​എ​ ​അ​നു​വ​ദി​ച്ച​പ്പോ​ഴും​ ​കു​ടി​ശി​ക​ ​അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.​ഇ​തോ​ടെ​ ​ആ​കെ​ 78​ ​മാ​സ​ത്തെ​ 5​%​ ​ശ​ത​മാ​നം​ ​തു​ക​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​ന്യ​മാ​യി.​ആ​റു​ ​ഗ​ഡു​ ​ഡി​ ​എ​ ​ഇ​നി​യും​ ​അ​നു​വ​ദി​ക്കാ​നു​ണ്ട്.