അമ്പലമുക്കിലെ ചോർച്ച പരിഹരിച്ചു
24മണിക്കൂർ മുടങ്ങും
നഗരത്തിലെ വിവിധയിടങ്ങളിൽ അടുത്തമാസം 2ന് രാവിലെ എട്ടു മുതൽ 3ന് രാവിലെ എട്ടുവരെ ജലവിതരണം മുടങ്ങും.സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിട്ടിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ വഴുതക്കാട് റോഡിൽ പുതുതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി പാളയം,സ്റ്റാച്യു,എം.ജി.റോഡ്,സെക്രട്ടേറിയറ്റ്,പുളിമൂട്, എ.കെ.ജി സെന്ററിന്റെ സമീപപ്രദേശങ്ങൾ,പി.എം.ജി, ലാ കോളേജ്,കുന്നുകുഴി,വെള്ളയമ്പലം, ആൽത്തറ,സി.എസ്.എം നഗർ പ്രദേശങ്ങൾ,വഴുതക്കാട് ,കോട്ടൺഹിൽ,ഡി.പി.ഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി,കെ.അനിരുദ്ധൻ റോഡ്,ജഗതി,തൈക്കാട്,മേട്ടുക്കട,വലിയശാല എന്നിവിടങ്ങളിൽ പൂർണമായും ജനറൽ ഹോസ്പിറ്റൽ,തമ്പുരാൻമുക്ക്,വഞ്ചിയൂർ,ഋഷിമംഗലം,ചിറകുളം , കുമാരപുരം,അണമുഖം,കണ്ണമ്മൂല എന്നീ സ്ഥലങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങും.
ഒന്നു മുതൽ വൈകിട്ട് അഞ്ചുവരെ അരുവിക്കര സബ്‌സ്റ്റേഷനിൽ നിന്ന് വാട്ടർ അതോറിട്ടിയുടെ ജല ശുദ്ധീകരണ ശാലകളിലേക്ക് വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്നാണിത്. ഇന്ന് രാത്രിയോടെയേ സാധാരണനിലയിലാകൂ. അതേസമയം അമ്പലംമുക്കിൽ കഴിഞ്ഞ ദിവസമുണ്ടായ പൈപ്പ് പൊട്ടൽ പരിഹരിച്ചു. പേരൂർക്കടയിൽ നിന്ന് അമ്പലമുക്ക്,മുട്ടട,പരുത്തിപ്പാറ, കേശവദാസപുരം,ഉള്ളൂർ, പട്ടം,വയലിക്കട എന്നീ മേഖലകളിൽ കുടിവെള്ളമെത്തിക്കുന്ന 400 എം.എം പ്രെമോ പൈപ്പിലെ ചോർച്ച പരിഹരിച്ച് ഇന്നല രാവിലയോടെ ജലവിതരണം പുനരാരംഭിച്ചു.