
തിരുവനന്തപുരം : ഡോ.എം.കൃഷ്ണൻ നായരെ ഓർമ്മിക്കാനുള്ള ഏറ്റവും വലിയ സ്മാരകം ആർ.സി.സിയാണെന്നും അതിനാൽ സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും മുൻ അംബാസഡർ ഡോ.ടി.പി.ശ്രീനിവാസൻ പറഞ്ഞു. ട്രിവാൻഡ്രം ഓങ്കോളജി ക്ലബും ട്രിവാൻഡ്രം മെഡിക്കൽ കോളേജ് അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഡോ.എം.കൃഷ്ണൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് ഡോ.ഹരികുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. ഹൈദരാബാദ് മെഹ്ദി നവാസ് ജംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓങ്കോളജി ആൻഡ് റീജിയണൽ കാൻസർ സെന്ററിലെ സീനിയർ കൺസൾട്ടന്റ് ഡോ.രഘുനാഥറാവു 'കാൻസർ രംഗത്തെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഡോ.എം.കൃഷ്ണൻനായർ മുഖ്യ അനുസ്മരണപ്രഭാഷണം നടത്തി. ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്ബ് സെക്രട്ടറി ഡോ.ബോബൻ തോമസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോൺപണിക്കർ സ്വഗതവും പ്രോഗ്രാം ഓർഗനൈസിംഗ് ചെയർമാൻ ഡോ.കെ.ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.