
പാറശാല: പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് 15കാരിയെ 2022 മുതൽ പീഡിപ്പിച്ച പ്രതി പിടിയിൽ. ആലപ്പുഴ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര പുതുവൽ കടപ്പുറം വീട്ടിൽ നിന്ന് തിരുവനന്തപുരം വെള്ളായണി സ്റ്റുഡിയോ റോഡിലെ കൈരളി നഗറിൽ റെയിൽവേ പാലത്തിന് സമീപം താമസിക്കുന്ന താഹിറിനെയാണ് (21) പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. നരുവാമൂട് സ്റ്റേഷനിലെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയാണ്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാറശാല ഇൻസ്‌പെക്ടർ സജി എസ്.എസിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപു.എസ്.എസ്,സി.പി.ഒമാരായ സാജൻ രഞ്ജിത്ത്,ഷാജൻ,എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.