തിരുവനന്തപുരം: ജില്ലയിലെ വിവിധ ഗവ. / പ്രൈവറ്റ് / എസ്.സി.ഡി.ഡി / എസ്.ടി.ഡി.ഡി ഐ.ടി.ഐകളിൽ പരിശീലനം പൂർത്തിയാക്കി വിജയിച്ച ട്രെയിനികൾക്ക് മികച്ച തൊഴിൽ ലഭ്യമാക്കുന്നതിനായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ വർഷത്തെ സ്‌പെക്ട്രം ജോബ് ഫെയർ ഇന്ന് ചാക്ക ഗവ. ഐ.ടി.ഐയിൽ നടക്കും. വിവിധ വർഷങ്ങളിൽ ഐ.ടി.ഐ ട്രേഡ് പാസായ ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ സംരംഭമായ കേരള നോളഡ്ജ് എക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോർട്ടൽ മുഖേന രജിസ്ട്രേഷൻ നടത്തി രാവിലെ 9 മുതൽ ആരംഭിക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാം.