വർക്കല: വർക്കല നഗരസഭ,ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോറം ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ വർക്കലയുടെ (ഫ്രാവ്) എട്ടാം വാർഷിക സമ്മേളനം 31ന് 2ന് വർക്കല എസ്.ആർ മിനി ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിച്ചു അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ.അടൂർ പ്രകാശ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രാവ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിക്കും. വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി ഫ്രാവ് സ്വരൂപിച്ച തുക ചടങ്ങിൽ എം.എൽ.എ യ്ക്ക് കൈമാറും. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിക്കും. ഫ്രാവ് സെക്രട്ടറി പി.സുഭാഷ് സ്വാഗതവും ട്രഷറർ എസ്.സലിംകുമാർ നന്ദിയും പറയും.