walkathon

തിരുവനന്തപുരം: ലോക കാൻസർ(പിങ്ക് ഒക്ടോബർ) സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പിങ്ക് ഫൗണ്ടേഷൻ വാക്കത്തോൺ ജില്ലാ കളക്ടർ അനുകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ഓങ്കോളജി ക്ലബിന്റെ നേതൃത്വത്തിൽ കേരള അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോളജിസ്റ്റ്(കെ.എ.എസ്.ഒ)​, തിരുവനന്തപുരം എസ്.പി ഫോർട്ട് ഹോസ്പിറ്റൽ, സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ,ഹോട്ടൽ വിവാന്ത, കാൻസർ കെയർ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. കവടിയാറിൽ രാവിലെ 7ന് ആരംഭിച്ച വാക്കത്തോൺ വെള്ളയമ്പലം മാനവീയം വീഥിയിൽ സമാപിച്ചു. ക്രൈം ബ്രാഞ്ച് ഹെഡ്ക്വോർട്ടേഴസ് എസ്.പി മെറിൻ ജോസഫ് സന്ദശം നൽകി. ഡോ.പി.അശോകൻ(എസ്.പി ഫോർട്ട്)സുബ്രഹ്മണ്യൻ(എസ്.പി ഫോർട്ട്),​ ഡോ. ചന്ദ്രമോഹൻ,ഡോ.അൻസാർ,റാണ എസ്.എസ് എന്നിവർ നേതൃത്വം നൽകി.