തിരുവനന്തപുരം:മുതലപ്പൊഴി ഹാർബർ വികസനത്തിന് 177 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സർക്കാർ സമർപ്പിച്ച പുതിയ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പ്രധാനമന്ത്രി മത്സ്യ സമ്പദായോജനാ വഴിയാണ് കേന്ദ്ര വിഹിതം അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തുറമുഖത്തിന്റെ വിപുലീകരണ പദ്ധതി രൂപകല്പന ചെയ്തത്.സംസ്ഥാന സർക്കാരാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്.
ഫിഷിംഗ് ഹാർബറിന്റെ വിപുലീകരണത്തോടെ ഒരേസമയം 415 യന്ത്രവത്കൃത ബോട്ടുകൾക്ക് ലാൻഡ് ചെയ്യാനാകും. പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കാൻ ഇതിലൂടെ കഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.മുൻ കേന്ദ്രമന്ത്രി വി.മുരളീധൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേന്ദ്ര സർക്കാർ വിഹിതം - 106.2 കോടി
സംസ്ഥാന സർക്കാർ വിഹിതം - 70.80 കോടി
164 കോടിയിൽ
പുലിമുട്ട് വിപുലീകരണം,നിരീക്ഷണ സംവിധാനം,നാവിഗേഷൻ ലൈറ്റ്, ഇന്റേണൽ റോഡ് നവീകരണം, പാർക്കിംഗ് ഏരിയാ,ഡ്രൈനേജ്,ലോഡിംഗ് ഏരിയാ നവീകരണം,വാർഫ് വിപുലീകരണം,ലേല ഹാൾ,ഓവർഹെഡ് വാട്ടർ ടാങ്ക് നിർമ്മാണം,തൊഴിലാളികളുടെ വിശ്രമകേന്ദ്രം,കടകൾ,ഡോർമെറ്ററി,ഗേറ്റ്,ലാൻഡ് സ്കേപ്പിംഗ്,നിലവിലുള്ള ഘടനയുടെ നവീകരണം,വൈദ്യുതീകരണം,യാർഡ് ലൈറ്റിംഗ്,പ്രഷർ വാഷറുകൾ,മെക്കാനിക്കൽ കൺവെയർ സിസ്റ്റം ആൻഡ് ഓട്ടോമേഷൻ