ആറ്റിങ്ങൽ: കേന്ദ്രാവിഷ്കൃത പദ്ധതികൾ കൊണ്ടുവരികയും പ്രതിഫലം നൽകാതെ അങ്കണവാടി ജീവനക്കാരുടെ മേൽ അമിതമായ ജോലിഭാരം അടിച്ചേല്പിക്കുകയും ചെയ്യുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്ന് അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) ചിറയിൻകീഴ് അഡിഷണൽ പ്രോജക്ട് തല കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ ജി.വേണുഗോപാലൻ നായർ,എം.മുരളി,ആർ.അനിത തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സുവർണ (പ്രസിഡന്റ്),ആർ.അനിത (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.