
തിരുവനന്തപുരം: കെ.പി.എസ്.ടി.എ ദക്ഷിണമേഖല വനിതാ കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണാ എസ്. നായർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വനിത ഫോറം ചെയർപേഴ്സൺ എം.പി.റഷീദ അദ്ധ്യക്ഷയായിരുന്നു.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് കരിക്കുലം കമ്മിറ്റി മുൻ അംഗം റോസമ്മ ഫിലിപ്പും സംഘടന സംവിധാനത്തിൽ അദ്ധ്യാപികമാരുടെ പങ്ക് എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദനും ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ,അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്‌മോഹൻ,സംസ്ഥാന ഭാരവാഹികളായ കെ.രമേശൻ,പി.വി.ജ്യോതി,ജയചന്ദ്രൻ പിള്ള,പി.എസ്.മനോജ്, എം.കെ.അരുണ,സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ നെയ്യാറ്റിൻകര പ്രിൻസ്,ജിനിൽ ജോസ്,ബിജു തോമസ്, സജീന,എൻ.സാബു,പ്രിൻസിയ റീന തോമസ്,കിഷോർ എന്നിവർ സംസാരിച്ചു.