ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്.പി.സിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ സംവാദം സംഘടിപ്പിച്ചു. മംഗലപുരം എസ്.ഐ രാജീവ്. എസ്.എസ് സംവാദം നയിച്ചു. പി.ടി.എ പ്രസിഡന്റ് നസീർ.ഇ, എസ്.എം.സി ചെയർമാൻ ജി.ജയകുമാർ, അംഗങ്ങളായ സുജി.എസ്.കെ, വിനയ്, ഹെഡ്മാസ്റ്റർ സുജിത്ത്.എസ്,സീനിയർ അസിസ്റ്റന്റ് ജാസ്മിൻ എച്ച്.എ, പി.ടി.എ അംഗം ഷമികുമാർ, ഭാരവാഹികൾ,വിമുക്തി ക്ലബ് ചുമതലയുള്ള ബിസിനി വി.എസ്, മഹേഷ് കുമാർ,എസ്.പി.സി ചുമതലയുള്ള സ്വപ്‌ന എസ്.എസ്,സജീന ബീവി,അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.‌