incuparodham

മുടപുരം: ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ ഇരട്ടകലുങ്കിനു സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നുണ്ടായ കുഴി അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കാമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രധിഷേധിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു.നവംബർ 4നകം റോഡ് സഞ്ചാരയോഗ്യമാക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ് ബിജു കിഴിവിലം, കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഭയൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനൂപ്, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുറക്കട മധു,ബ്ലോക്ക് ഭാരവാഹികളായ അജു കൊച്ചാലുംമൂട്,പനയാത്ര ഷെരീഫ്, ഷാനവാസ്, പി.എ.റഹീം,നൗഷാദ് ഓ ഐ.സി.സി,ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജുകുമാർ കാട്ടുമ്പുറം,കിഴുവിലം പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ, മണ്ഡലം ജനറൽ സെക്രട്ടറി നിസാർ സജാദ്‌,യൂത്ത് കോൺഗ്രസ് നേതാക്കളായ ഷമീർ കിഴുവിലം, സുജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ മുൻപ് റോഡ് ഉപരോധിച്ചിരുന്നു.