
കല്ലമ്പലം: ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിൽ നടന്ന ആറ്റിങ്ങൽ ഉപജില്ല കലോത്സവം സമാപിച്ചു. ഒ.എസ്.അംബിക എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷത വഹിച്ചു. എച്ച്.എസ്.എസ് വിഭാഗത്തിൽ 241 പോയിന്റുകൾ നേടി കുന്തള്ളൂർ പി.എൻ.എ.എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ ഓവറാൾ ചാമ്പ്യന്മാരായി.
206 പോയിന്റോടെ ആറ്റിങ്ങൽ ഗവ.ബോയിസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. എച്ച്.എസ് വിഭാഗം ഓവറാൾ ഒന്നാം സ്ഥാനം 178 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂടും രണ്ടാം സ്ഥാനം 172 പോയിന്റുകളോടെ ആറ്റിങ്ങൽ സി.എസ്.ഐ ഇ.എം.എച്ച്.എസ്.എസും കരസ്ഥമാക്കി. യു.പി വിഭാഗം ഓവറാൾ ഒന്നാം സ്ഥാനം 78 പോയിന്റുകളോടെ കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി.എസും രണ്ടാം സ്ഥാനം 76 പോയിന്റുകളോടെ സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസും നേടി.
എൽ.പി വിഭാഗം ഓവറാൾ ഒന്നാം സ്ഥാനം 65 പോയിന്റുകളോടെ പെരുങ്കുളം എ.എം.എൽ.പി.എസും രണ്ടാം സ്ഥാനം 63 പോയിന്റുകളോടെ ആറ്റിങ്ങൽ ഡയറ്റും ചെമ്പൂർ ഗവ.എൽ.പി.എസും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ എം.എൽ.എ വിതരണം ചെയ്‌തു. ഉപജില്ലയിലെ 90 സ്‌കൂളുകളിൽ നിന്ന് മൂവായിരത്തിലധികം പ്രതിഭകളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. പ്രിൻസിപ്പൽ എസ്.ശ്രീജ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡോ.എസ്.വികാസ്,ആറ്റിങ്ങൽ എ.ഇ.ഒ പി.സജി,ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ്,എ.എസ്.ദിലിത്ത് എന്നിവർ സംസാരിച്ചു.