
തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ ചരമവാർഷികത്തോടനുബന്ധിച്ച് പാച്ചല്ലൂർ സുകുമാരൻ സ്‌മാരക വഞ്ചിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിലെ വയലാർ പ്രതിമയിൽ പുഷ്‌പാർച്ചനയും കാവ്യപൂജയും നടത്തി.
മലയാളിയെ സ്‌നേഹിക്കാനും പ്രേമിക്കാനും പഠിപ്പിച്ച ഗന്ധർവകവിയാണ് വയലാർ രാമവർമ്മയെന്ന് യോഗം ഉദ്ഘാടനം ചെയ്‌തുകൊണ്ട് കവിയും പത്രപ്രവർത്തകനും ഐ.ജെ.ടി ഡയറക്ടറുമായ ഡോ. ഇന്ദ്രബാബു പറഞ്ഞു.
നഗരസഭ കൗൺസിലർ പി.കെ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കാര്യവട്ടം ശ്രീകണ്ഠൻ നായർ,അജിത് പാവംകോട്, കീഴാറൂർ സുകു,സിന്ധു വാസുദേവ്,കുടവനാട് സുരേന്ദ്രൻ,ആശ കിഷോർ,സുഭാഷിണി തങ്കച്ചി,ബിനു കല്പകശ്ശേരി,ആന്റോ മാർസിലിൻ എന്നിവർ സംസാരിച്ചു. പിന്നണി ഗായകൻ പട്ടം സനിത്ത്,ദേശാഭിമാനി ഗോപി,ജി.വിശ്വംഭരൻ നായർ,തിരുമല ശിവൻകുട്ടി,കല്ലയം മോഹനൻ,പ്രൊഫ.ടി.ഗിരിജ,സുജാത,സുരേഷ്,രാജ് മോഹനൻ കുടപ്പനക്കുന്ന് തുടങ്ങിയവർ വയലാർ കവിതകൾ ചൊല്ലി.