തിരുവനന്തപുരം: ഒരുവർഷം ദൈർഘ്യമുള്ള എൻ.സി.വി.ടി ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ) ഐ.ടി.ഐ കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. പ്ളസ് ടു/ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന. ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവർക്ക് മൈനോറിറ്റി സ്കോളർഷിപ്പ് ലഭിക്കും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സീറ്റ് സംവരണം. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്/ട്രെയിൻ കൺസഷൻ സൗകര്യം ഡി.സി.എ,പി.ജി.ഡി.സി.എ,ഡാറ്റാഎൻട്രി,ടാലി,ജിഎസ്.ടി,ഡി.ടി.പി എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് പ്രിൻസിപ്പൽ യു.ടെക് ഐ.ടി.ഐ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം,ആറ്റിങ്ങൽ. ഫോൺ: 9072881069, 9072991069.