മലയിൻകീഴ്: വിട്ടിയം കാർമ്മൽ സ്‌കൂളിന് സമീപത്ത് എസ്.എൻ.ഡി.പി യോഗം വിളപ്പിൽ ശാഖയുടെ പരിധിയിലും ഉടമസ്ഥതയിലുമുള്ള ഗുരുമന്ദിരത്തിനോട് ചേർന്ന അമ്മച്ചി പ്ലാവിന്റെ ചുവട്ടിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കവരുകയും സി.സി ടിവി ക്യാമറ അടിച്ച് പൊട്ടിക്കുകയും ചെയ്‌തു. ശൂലവും വിളക്കും മോഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുരുമന്ദിരത്തിലെത്തിയവരാണ് മോഷണ വിവരമറിയുന്നത്. വിളപ്പിൽ ശാഖാ സെക്രട്ടറി വി.രഘുകുമാറും ക്ഷേത്ര കൺവീനർ അഭിലാഷും വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.