കിളിമാനൂർ: പുളിമാത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം എക്സൈസ് സംഘം പിടികൂടി. പുളിമാത്ത് വാടക വീട്ടിൽ താമസിച്ചുവന്ന തേമ്പാമൂട് മണലുമുക്ക് പിച്ചിമംഗലം എസ്.എസ്.മൻസിലിൽ ഷംനാദിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. 38 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 1480 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.
ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം എ.ഇ.സി സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു,ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ദീപു കുട്ടൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.