arm

നേമം: നേമം സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ആം ആദ്മി പ്രതിഷേധ ധർണ നടത്തി. ക്രമക്കേടുകൾക്ക്

ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്‌ത് ജില്ലാ പ്രസി‌ഡന്റ് എ.യു.റോയി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ശിവരാമൻ തിരുമല അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജയേഷ്,ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ,സജയകുമാർ,മുക്താർ അഹമ്മദ് എന്നിവർ സംസാരിച്ചു. അതേസമയം നേമം പൊലീസിൽ ഇതുവരെ ലഭിച്ച നിക്ഷേപകരുടെ 200ലധികം പരാതികളിൽ 60 എണ്ണത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായി നേമം പൊലീസ് അറിയിച്ചു.