photo

നെടുമങ്ങാട്: പ്രമുഖ സ്‌കില്ലിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സൺ എഡ്യൂക്കേഷൻ കേരള നോളേഡ്ജ് ഇക്കോണമി മിഷൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സി.ഐ.ഐ എന്നിവർ സംയുക്തമായി മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു.

സൺ എഡ്യൂക്കേഷന്റെ മൂന്ന് ബ്രാഞ്ചുകളിലായി നടന്ന ജോബ് ഫെസ്റ്റിൽ 50ഓളം കമ്പനികൾ പങ്കെടുത്തു. നൂറോളം ഉദ്യോഗാർത്ഥികൾ ഐ.ടി, നോൺ ഐ.ടി കമ്പനികളിൽ സ്‌പോട്ട് സെലക്ഷൻ നേടി. സൺ എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ ഷമീർ എ.മുഹമ്മദ്‌, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പ്രതിനിധി ഷമീർ എന്നിവർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

പ്ലേയ്സ്‌മെന്റ് ഓഫീസർ അസ്ജദ്,എച്ച്.ആർ മാനേജർ ആസിഫ് ജാൻ,എ.ജി.എം ജോഷി,റെജി സന്തോഷ്‌,സന്ധ്യാ വിജയ്, എം.എസ്.സുനിൽ,രാഹുൽ.ആർ.ബി,പുനിത,ഷംജിത എന്നിവർ സംസാരിച്ചു.