കണിയാപുരം: വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ യുവജന വിഭാഗമായ വിസ്ഡം യൂത്ത് കണിയാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തസ്‌ഫിയ ആദർശ സമ്മേളനം സംഘടിപ്പിച്ചു. പോത്തൻകോട് വാവറമ്പലം ജംഗ്ഷനിൽ നടന്ന സമ്മേളനം വിസ്ഡം ജില്ലാവൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ളാമിക് ഒാർഗനൈസേഷൻ കണിയാപുരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാഫി അണ്ടൂർക്കോണം അദ്ധ്യക്ഷത വഹിച്ചു. മൗലവി ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം മണ്ഡലം സെക്രട്ടറി ഹുസൈൻ കണിയാപുരം, വിസ്ഡം യൂത്ത് കണിയാപുരം മണ്ഡലം പ്രസിഡന്റ് നസീൽ കണിയാപുരം കരിച്ചാറ നാദർഷ തുടങ്ങിയവർ പങ്കെടുത്തു. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം സ്വാഗതവും ഷഹീർ പെരുമാതുറ നന്ദിയും പറഞ്ഞു.