തിരുവനന്തപുരം: ആനാട് മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓപ്പൺ ഹൗസ് 2024' എന്ന ടെക്‌നിക്കൽ എക്‌സിബിഷൻ നാളെ രാവിലെ 11ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ ഉദ്ഘാടനം ചെയ്യും.
29,30 തീയതികളിൽ നടക്കുന്ന എക്സിബിഷനിൽ വിവിധ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളുടെ പ്രോജക്ടുകളും ലബോറട്ടറികളുടെ പ്രദർശനങ്ങൾക്കൊപ്പം വി.എസ്.എസ്.സി,കേരള ഫയർ ആൻഡ് റെസ്ക്യു സർവീസ്, എൽ.പി.എസ്.സി,ബ്രഹ്മോസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറി, കോളേജ്,പോളിടെക്നിക് വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളാകും. 30ന് മോഹൻദാസ് കോളേജ് ഹാളിൽ സൗത്ത് പാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ഒരുക്കിയിരിക്കുന്ന ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.