തിരുവനന്തപുരം: ലെക്കോൾ ചെമ്പക ഇന്റർനാഷണൽ സ്‌കൂളിന്റെ നേതൃത്വത്തിൽ ചന്ദ്രശേഖരൻ നായർ‌ സ്റ്റേഡിയത്തിൽ നടത്തിയ ഓൾ കേരള കേംബ്രിഡ്‌ജ് സ്‌കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റ് ദേശീയ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് അനീറ്റ ക്ലീറ്റസ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ പ്രമോദ് പിള്ള അദ്ധ്യക്ഷത വഹിച്ചു. പെൺകുട്ടികളുടെ മത്സരത്തിൽ ടിപ്‌സ് സ്‌കൂളും ആൺകുട്ടികളുടെ മത്സരത്തിൽ ജെംസ് സ്‌കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ടിപ്‌സ് സ്‌കൂളിലെ വേദികയും ആൺകുട്ടികളുടെ വിഭാഗത്തിൽ ജെംസ് സ്‌കൂളിലെ ആദിത്യയും ബെസ്റ്ര് പ്ലെയറായി തിരഞ്ഞെടുത്തു. ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂളിലെ സാറാ തോമസിനും എൻ.ബി.രാഹുലിനും മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദേശീയ ബാസ്‌കറ്റ്ബാൾ താരം ആന്റണി ജോൺസൺ സമ്മാനവിതരണം നിർവഹിച്ചു.