richard

തിരുവനന്തപുരം: കഠിനംകുളം സെന്റ് ആൻഡ്രൂസ് ജംഗ്ഷനിൽ ബൈക്കിടിച്ച് വൃദ്ധൻ മരിച്ചു. സെന്റ് ആൻഡ്രൂസ് റിനോജ് ലാൻഡിൽ റിച്ചാർഡ് ജോൺ ക്രൂസ് (72) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങവരവേ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. പോലീസ് കേസെടുത്തു. ഭാര്യ സ്റ്റെഫിൻ റിച്ചാർഡ്. രണ്ട് മക്കൾ റിനോജ്, രേഷ്മ. സംസ്കാരം നാളെ രാവിലെ 10ന് സെന്റ് ആൻഡ്രൂസ് പള്ളിയിൽ.