hi

കല്ലറ:ഞങ്ങൾ കല്ലറക്കാർ നവ മാദ്ധ്യമകൂട്ടായ്മയും ശ്രീഗോകുലം മെഡിക്കൽ കോളേജും മെഡിക്കൽ അസോസിയേഷൻ വെഞ്ഞാറമൂട് ബ്രാഞ്ചും സംയുക്തമായി സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബിൻഷാ.ബി.ഷറഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.നവമാദ്ധ്യമകൂട്ടായ്മ രക്ഷാധികാരി ഡോ.വി.സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റര്‍ എ.ഷൈജു,ഗോകുലം ഓങ്കോളജി വിഭാഗം മേധാവി ഡോ.അൻസാർ,ഡോ.സതീശൻ,അജയകുമാർ,സൗമ്യ.ബി,സന്ധ്യ കോയിക്കൽ,ലൗലി തുടങ്ങിയവർ പങ്കെടുത്തു.