
നെയ്യാറ്റിൻകര : അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ 2024 ഗെയിം ഫെസ്റ്റിവൽ നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലും കോവളം ഇൻഡോർ സ്പോർട്സ് ക്ലബിലും നടന്നു. മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. മികച്ച കായികതാരങ്ങളെയും മികച്ച ക്രിക്കറ്റ് താരത്തെയും മികച്ച ക്രിക്കറ്റ് ക്ലബായി മെട്രിക്സിനെയും തിരഞ്ഞെടുത്തു. ഈ ടീമിന് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ട്രോഫി നൽകി. ജനപ്രതിനിധിയായ അജിത, ശ്രീകല, ബീന, അസിസ്റ്റന്റ് സെക്രട്ടറി ശിവൻ, ജിനീഷ്, ആദർശ്, വിഷ്ണു എന്നിവർ സംസാരിച്ചു.