നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതു വിഭാഗത്തിലുമായി ക്വിസ് മത്സരം സംഘടിപ്പിക്കും.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും ആനുകാലിക സംഭവങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നെയ്യാറ്റിൻകര കോൺവെന്റ് റോഡിലുള്ള സൈബോ ടെക് അനക്സിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകും. 31ന് രാവിലെ 10നാണ് മത്സരം. താത്പര്യമുള്ളവർ 29ന് മുമ്പ് 85 47 81 69 98 എന്ന നമ്പരിൽ ബന്ധപ്പെടണം.