kaumudi-news

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ മലിനജലം ഒഴുക്കിന് പരിഹാരമാകുന്നു. ഈ മേഖലയിലെ റോഡിനടിയിലെ തകർന്ന ഓടയും കലിങ്കിനും പകരം അതിന് സമാന്തരമായി പുതിയ ഓട നിർമ്മിക്കും. ഇതിനായി 30 മുതൽ 14 ദിവസത്തേക്ക് പാലസ് റോഡ് ഭാഗികമായി അടച്ചിടും. നഗരസഭാ ബസ് സ്റ്റാൻഡിനു മുന്നിൽ പാലസ് റോഡ് മുറിച്ച് നിർമ്മിച്ചിരുന്ന കലിങ്ക് കാലപ്പഴക്കം കൊണ്ട് അടയുന്നതും മലിനജലം റോഡിൽ കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. ഇതിനെതിരെ പ്രതിഷേധവും വ്യാപകമായിരുന്നു. ഇതേ തുടർന്നാണ് ഇവിടെ പുതിയ കലിങ്ക് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചത്. പാലസ് റോഡിൽ വ്യാപാര മേഖലയിൽ മലിനജലം കെട്ടിക്കിടന്ന് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 25ന് നഗരസഭയുടെ ആരോഗ്യ വിഭാഗം ബസ് സ്റ്റാൻഡിന് മുന്നിലെ ഓട ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചപ്പോഴാണ് കലുങ്കും ഓടയും തകർന്നത് കണ്ടെത്തിയത്. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പുതിയവ നിർമ്മിക്കാൻ തീരുമാനിച്ചത്.

പാലസ് റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡുവരെയാണ് റോഡ് അടയ്ക്കുന്നത്. റോഡ് അടയ്ക്കുമ്പോൾ ചിറയിൻകീഴ്, മണനാക്ക് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കച്ചേരി നടവഴി പോകണം