തിരുവനന്തപുരം: അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയുടെ ഭാഗമായ സെന്റ് ജോൺ ആംബുലൻസ് ഇന്ത്യയുടെ സംസ്ഥാന ചെയർമാനായി ഡോ.ബിജു രമേശിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം രാജധാനി ലോട്ടസ് ഹാളിൽ ചേർന്ന പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡോ. കെ.കെ. മനോജൻ, ഡോ.പി. രാജൻ (വൈസ് ചെയർമാൻമാർ) കെ.ആർ. രാജ് (ജനറൽ സെക്രട്ടറി),​ ഇ.കെ. സുഗതൻ (സെക്രട്ടറി) ആർ. സുരേന്ദ്രനാഥ് (ട്രഷറർ) എന്നിവരുൾപ്പെട്ട 25 പേരുടെ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അഞ്ച് വർഷമാണ് ഭരണസമിതി കാലാവധി.