
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും നിത്യ മേനനും നായകനും നായികയും. തമിഴിൽ ഇരുവരും നായികയും നായകനും ആകുന്നത് ആദ്യമായാണ്. ഇന്ദു വി.എസ് രചനയും സംവിധാനവും നിർവഹിച്ച 19 (1) (a) എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. വിജയ് സേതുപതി നായകനായി അഭിനയിച്ച മലയാള ചിത്രംകൂടിയായിരുന്നു. അതേസമയം ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന പാണ്ഡിരാജ് ചിത്രത്തിൽ മിഷ്കിൻ ആണ് പ്രതിനായകൻ. സത്യ ജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. തിരിച്ചത്രമ്പലത്തിനുശേഷം ധനുഷുമായി ഒരുമിക്കുന്ന ഇഡ്ഡി കഥൈ ആണ് നിത്യയെ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്ട്. ധനുഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായകനും ധനുഷ് തന്നെ. കോളിവുഡിൽ സൂപ്പർ താര ജോഡികളാണ് ധനുഷും നിത്യയും. ദേശീയ അംഗീകാരം ലഭിച്ച താരങ്ങളാണ് രണ്ടുപേരും.