
കടയ്ക്കാവൂർ:അഞ്ചുതെങ്ങ് കോട്ട വളവിൽ തകർത്ത നിലയിൽ കണ്ടെത്തിയ റോഡ് സുരക്ഷാ ഗ്ലാസ് താത്കാലികമായി പുനഃസ്ഥാപിച്ചു. പുതിയ ഗ്ലാസ് വാങ്ങാൻ സാമ്പത്തികം കണ്ടെത്താനുള്ള ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിലാണ് അപകടസാദ്ധ്യത ഏറിയ ഈ മേഖലയിൽ താത്കാലിക സംവിധാനം ഒരുക്കിയത്. ഇതിനായി അഞ്ചുതെങ്ങ് വെെ.ടു.കെ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് അഞ്ചുതെങ്ങ് സജന്റെ നേതൃത്വത്തിൽ കോട്ടമുക്കിലേക്ക് താത്കാലികമായി മാറ്റി സ്ഥാപിക്കുകയായിരുന്നു.