kamala-haris

മ​ന്നാ​ർ​ഗു​ഡി​:​ ​'​ക​ണ്ടി​പ്പാ​ ​ക​മ​ല​ ​ജ​യി​ക്കും.​ ​ഇ​ന്ത​ ​ക​ട​വു​​ൾ​ ​ജ​യി​ക്ക​വെ​യ്ക്കും.​ ​അ​പ്പു​റം​ ​ക​ട​വു​​ൾ​ ​അ​വ​ങ്കി​ളെ​ ​ഇ​ങ്കെ​ ​വ​ര​ ​വ​യ്ക്കും​".​ ​തു​ള​സീ​ന്ദ്ര​പു​രം​ ​ധ​ർ​മ്മ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തെ​ ​ചൂ​ണ്ടി​ ​ഇ​ങ്ങ​നെ​ ​പ​റ​യു​മ്പോ​ൾ,​ ​ക​മ​ല​ ​ഹാ​രി​സ് ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റാ​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​പ​ര​മ​ശി​വ​ത്തി​ന് ​സ​ന്ദേ​ഹ​മൊ​ന്നു​മി​ല്ല.
അ​ടു​ത്ത​ ​മാ​സം​ ​അ​ഞ്ചി​ന് ​ന​ട​ക്കു​ന്ന​ ​യു.​എ​സ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ക​മ​ല​ ​ഹാ​രി​സ് ​ജ​യി​ക്ക​ണം.​ ​ശേ​ഷം​ ​അ​വ​രു​ടെ​ ​കു​ടും​ബ​ ​ക്ഷേ​ത്ര​മാ​യ​ ​ധ​ർ​മ്മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ത്ത​ണ​മെ​ന്ന് ​നാ​ട്ടു​കാ​ര​നാ​യ​ ​പ​ര​മ​ശി​വം​ ​മാ​ത്ര​മ​ല്ല,​ ​ഈ​ ​നാ​ട് ​മു​ഴു​വ​ൻ​ ​പ്രാ​ർ​ത്ഥി​ക്കു​ന്നു.ചെ​ന്നൈ​യി​ൽ​ ​നി​ന്ന് 330​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​തി​രു​വാ​രൂ​ർ​ ​ജി​ല്ല​യി​ലെ​ ​മ​ന്നാ​ർ​ഗു​ഡി​ ​താ​ലൂ​ക്കി​ലാ​ണ് ​തു​ള​സീ​ന്ദ്ര​പു​രം.​ 2020​ൽ​ ​ക​മ​ല​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യ​തോ​ടെ​യാ​ണ് ​ഈ​ ​ചെ​റു​ഗ്രാ​മം​ ​ലോ​ക​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വാ​ർ​ത്ത​യാ​യ​ത്.​ 2014​ ​മേ​യ് 5​ന് ​കും​ഭാ​ഭി​ഷേ​കം​ ​ന​ട​ന്ന​പ്പോ​ൾ​ ​ക​മ​ല​യു​ടെ​ ​പേ​രി​ലും​ ​നേ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു.​ ​അ​ന്ന് ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ക​മ​ല​യു​ടെ​ ​പേ​രു​മു​ണ്ട്.​ ​അ​ത് ​ക്ഷേ​ത്ര​ ​ചു​വ​രി​ലെ​ ​ശി​ല​യി​ൽ​ ​കൊ​ത്തി​വ​ച്ചി​രി​ക്കു​ന്നു.​ ​
ക​മ​ല​യ്ക്ക് ​വി​ജ​യാ​ശം​സ​ ​നേ​ർ​ന്ന് ​ക്ഷേ​ത്ര​ത്തി​നു​ ​മു​ന്നി​ൽ​ ​ഫ്ല​ക്സ് ​ബോ​ർ​ഡു​ണ്ട്.​ ​'​അ​വ​രു​ടെ​ ​വി​ജ​യ​ത്തി​നാ​യി​ ​ഇ​വി​ടെ​ ​ന​ട​ന്ന​ ​പൂ​ജ​ക​ളെ​ ​പ​റ്റി​ ​അ​റി​ഞ്ഞോ​ ​എ​ന്ന​റി​യി​ല്ല.​ ​ഒ​രു​ ​വാ​ക്ക് ​നാ​ടി​നെ​ ​പ​റ്റി​ ​പ​റ​യു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു​"​-​ ​ക്ഷേ​ത്രം​ ​ഭാ​ര​വാ​ഹി​യാ​യ​ ​സു​രേ​ഷ് ​പ​റ​ഞ്ഞു.​ ​അ​ഞ്ച് ​വ​യ​സു​ള്ള​പ്പോ​ൾ​ ​ക​മ​ല​ ​തു​ള​സീ​ന്ദ്ര​പു​ര​ത്ത് ​എ​ത്തി​യി​രു​ന്നു.

അപ്പൂപ്പൻ നാട്ടിലെ ഹീറോ

കമലയുടെ അമ്മ ശ്യാമള ഗോപാലിന്റെ അച്ഛൻ പൈങ്ങനാട് വെങ്കിട്ടരാമൻ ഗോപാലൻ അയ്യർ എന്ന പി.വി. ഗോപാലൻ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. അറിയപ്പെടുന്ന അയ്യങ്കാർ കുടുംബമായിരുന്നു. ഇവരുടെ കുടുംബം ക്ഷേത്രത്തിനു സമീപം ആരംഭിച്ച സ്കൂൾ ഇപ്പോൾ സർക്കാരിന്റേതാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു ഗോപാലൻ. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സിംബാബ്‌വെയുടെ ആദ്യ നാമമായ റൊഡേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സാംബിയയെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ നിയോഗിച്ചത് പി.വി. ഗോപാലനെയായിരുന്നു. പിന്നീട് സാംബിയയുടെ ആദ്യ പ്രസിഡന്റ് കെന്നത്ത് കൗണ്ടയുടെ ഉപദേശകനായി. അക്കാലത്ത്, 19 വയസുള്ള ശ്യാമള ഗോപാലൻ യു.എസിലെ കാലിഫോർണിയ സർവകലാശാലയിൽ ബയോമെഡിക്കൽ സയൻസ് വിദ്യാർത്ഥിനിയായി. എൻഡോക്രൈനോളജിയിൽ പി.എച്ച്ഡി നേടി.

ജമൈക്കയിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോണൾഡ് ജെ.ഹാരിസിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ചെന്നൈയിൽ ഡോക്ടറായിരുന്ന സഹോദരി സരള അവിവാഹിതയാണ്. സഹോദരൻ ബാലചന്ദ്രനും സയന്റിസ്റ്റായ സഹോദരി മഹാലക്ഷ്മിയും വിദേശത്താണ്.