
ചിറയിൻകീഴ്: ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗ വാർഷിക സമ്മേളനവും കുടുംബ സംഗമവും പ്രതിഭാസായാഹ്നവും തിരുവിതാംകൂർ രാജ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കരയോഗത്തിന്റെ "മന്നം പുരസ്‌കാരം 2024" ഗൗരി ലക്ഷ്മി ഭായിക്ക് നൽകി. മാദ്ധ്യമ പ്രവർത്തകരായ ജിജു പെരുങ്ങുഴി, ശ്രീകുമാർ പെരുങ്ങുഴി, ദീപു. എസ്. ഉണ്ണിത്താൻ, വേണു ശാർക്കര എന്നിവർക്ക് മന്നം മാദ്ധ്യമ പുരസ്‌കാരം നൽകി. കടക്കാവൂർ എസ്.എസ്.പി. ബി.എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപകൻ വി. സുരേഷ്, ടി.വി. സീരിയൽ അഭിനേത്രി ദൃശ്യ. എം.എസ്. നായർ, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരയോഗ അംഗം മീര പുതുവിള എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കരയോഗം സെക്രട്ടറി പാലവിള സുരേഷ്, വൈസ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ, ട്രഷറർ ജെ. രഘുകുമാർ, ജോയിന്റ് സെക്രട്ടറി അംമ്പു ശ്രീസുമം, വനിതാ സമാജം പ്രസിഡന്റ് എം.എസ്. വസന്ത കുമാരി, സെക്രട്ടറി എൽ. രാധാമണി, ശ്രീകുമാർ പെരുങ്ങുഴി എന്നിവർ സംസാരിച്ചു.