തിരുവനന്തപുരം: ശ്രീസത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശാരീരിക വെല്ലുവിളി(ലോക്കോമോട്ടർ ഡിസെബിലിറ്റി) നേരിടുന്നവർക്കായി കൃത്രിമ കൈകാലുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള 'ദിവ്യാംഗൻ' എന്ന പദ്ധതിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ശ്രീസത്യസായി സെൻട്രൻ ട്രസ്റ്റും ശ്രീ സത്യസായി സേവാ സംഘടനയും സംയുക്തമായിട്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. sri sathya sai divyangjan seva എന്ന മൊബൈൽ ആപ്ളിക്കേഷൻ വഴി ഗുണഭോക്താക്കൾക്ക് രജിസ്ട്രർ ചെയ്യാം.രജിസ്ട്രേഷന് ശേഷമുള്ള വൈദ്യപരിശോധന പൂർത്തിയായാൽ 5 മുതൽ 7 മാസത്തിനകം കൃത്രിമ കൈകാലുകൾ ലഭ്യമാക്കുമെന്ന് സർവീസ് കോർഡിനേറ്റർ കെ.ഹരികൃഷ്ണൻ,പ്രൊജക്ട് കോർഡിനേറ്റർ ഡോ.ഉണ്ണികൃഷ്ണൻ,ജില്ലാ പ്രസിഡന്റ് വിനോദ് ബാബു,സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫോൺ: 9447027636,9074070792.