തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലെ തുണ്ടുവിള കുടുംബത്തിന്റെ വാർഷിക സംഗമം 31ന് രാവിലെ നന്തൻകോട് വൈ.എം.ആർ വെസ്റ്റ് ക്ലിഫ് ഗാർഡൻസ് എ-6ൽ രാവിലെ 9ന് ആരംഭിക്കും.ഡി.ദേവദത്ത് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന കുടുംബാംഗങ്ങളായ പ്രൊഫ.ഡോ.എ.ജെ.ജോൺ, പാസ്റ്റർ എച്ച്.റൂഫസ് എന്നിവരെ ആദരിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പരിപാടികളും നടക്കും.