നെടുമങ്ങാട് : ചുള്ളിമാനൂർ എസ്. എച്ച്. യു. പി സ്ക്കൂളിന്റെ 75-മത്‌ വാർഷികവും പ്ലാറ്റിനം ജൂബിലി ആഘോഷവും വിപുലമായി സംഘടിപ്പിക്കും.അദ്ധ്യാപക- പൂർവ വിദ്യാർത്ഥി സംഗമം, അദ്ധ്യാപക ഗ്യാലറി, ജൂബിലി ഘോഷയാത്ര, ജൂബിലി സ്മാരകം എന്നിവ നടത്തും.അദ്ധ്യാപക- രക്ഷാകർതൃ- പൂർവ വിദ്യാർത്ഥി സംയുക്ത യോഗത്തിൽ ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.എൽ.ലോറൻസ്, അഡ്വ.മുജീബ്, മന്നൂർക്കോണം സത്യൻ, ജെ.ഷിബു, അഹമ്മദ് മൗലവി, എം.എ. എം അൻസാരി, കെ.മദീഷ്, ഓച്ചിറ മജീദ്, ചുള്ളിമാനൂർ ബേബി, ഷിഹാബ്, പ്രീയ, യഹിയ എന്നിവർ സംസാരിച്ചു.