k

തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് കെ.സുധാകരൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയായിരിക്കുമെന്ന് കെ. മുരളീധരൻ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്നേക്കാൾ മികച്ചവരാണ് പാർട്ടിയിലെ മറ്റു നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. പൂരം കലങ്ങി എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ സഭയിൽ പറഞ്ഞതിന് വിരുദ്ധമായാണ് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയതെന്നും മുരളീധരൻ ചോദിച്ചു.