പാറശാല: കേരള എന്‍.ജി.ഒ അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാറശാല സിവില്‍ സ്റ്റേഷനിലും കുന്നത്തുകാല്‍ എസ്.ആര്‍.ഒയിലും പതാകദിനം ആചരിച്ചു.പാറശാല സിവില്‍ സ്റ്റേഷനില്‍ ബ്രാഞ്ച് പ്രസിഡന്റ് സജു പ്രകാശും കുന്നത്തുകാല്‍ എസ്.ആര്‍.ഒ യില്‍ ബ്രാഞ്ച് സെക്രട്ടറി ശ്രീജിനു എസ്.വിയും പതാക ഉയര്‍ത്തി. തിരുവനന്തപുരം സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് മനുലാല്‍ സുവര്‍ണ്ണ ജൂബിലി സന്ദേശം നല്‍കി.ഷിജിത്ത്ശ്രീധര്‍, ജയ്സിംഗ്, ജയിന്‍, പ്രശാന്ത്, ഷൈന്‍, സുനി, ഷംഹാരിസ്,അനില്‍എന്നിവര്‍ പങ്കെടുത്തു.