
കാട്ടാക്കട:കാട്ടാക്കട ജംഗ്ഷൻ വികസനവും റോഡ് വികസനവും ഭൂമി ഏറ്റെടുക്കൽ എന്നിവയെക്കുറിച്ചുള്ള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിന്റെ പബ്ലിക്ക് ഹിയറിംഗ് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.രാജഗിരി കോളേജ് പ്രോജക്ട് ഡയറക്ടർ മീനാ കുരുവിള അദ്ധ്യക്ഷത വഹിച്ചു. രാജഗിരി കോളേജ് പ്രോജക്ട് ഫെല്ലോ മറിയ ടെൻസി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഡബ്ലിയു.ഡി എൻജിനിയർ ആർ.പി.റോഷൻ,ഡെപ്യൂട്ടി തഹസിൽദാർ ഷീബാരാണി,സി.പി.ബിജു(രാജഗിരി കോളെജ്)ഗ്രാമ പഞ്ചായത്തംഗം എസ്.വിജയകുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് നവോദയകൃഷ്ണൻ കുട്ടി,സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.