തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിൽദാന മേളയായ റോസ്ഗാർ മേളയുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയാകും. തൈക്കാട് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ രാവിലെ 9ന് നടക്കുന്ന പരിപാടിയിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ജെ.ടി. വെങ്കിടേശ്വരലു, ഡി.പി.എസ്.നോഡൽ ഓഫീസർ അലക്സിൻ ജോർജ്ജ് തുടങ്ങിയവരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ വീഡിയോ കോൺഫറൻസിലൂടെ നിയമന ഉത്തരവുകൾ വിതരണം ചെയ്യും. കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് മുഖ്യാതിഥി. രാജ്യത്തുടനീളം 40 സ്ഥലങ്ങളിൽ റോസ്ഗാർ മേള നടക്കും.