വെള്ളനാട്:വെള്ളനാട് പുനലാൽ ഡെയിൽവ്യൂവിൽ മുൻ അംബാസിഡർ ടി.പി.ശ്രീനിവാസന്റെ പേരിൽ ആരംഭിച്ച ടി.പി.എസ് ലേണിംഗ് സെന്റർ ഫോർ റൂറൽ സ്റ്റുഡന്റ് ലൈബ്രറിയിലേയ്ക്ക് പുസ്തകം സമ്മാനിച്ച് ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.ഡോ.ഷൈജു ഡേവിഡ് ആൽഫി പുസ്തകം ഏറ്റുവാങ്ങി.ഡെയിൽവ്യൂ ഡയറക്ടർ ഡിപിൻദാസ്,കോളേജ് ചെയർമാൻ ഡോ.ഡീനാദാസ് എന്നിവർ പങ്കെടുത്തു.1000ത്തോളം പുസ്തകങ്ങളാണ് ടി.പി.ശ്രീനിവാസൻ സമ്മാനിച്ചത്.