naveen-babu

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത സമർപ്പിച്ച റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇനിയും മന്ത്രിക്കോ സർക്കാരിനോ കൈമാറിയിട്ടില്ല. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശകൾ ഉൾപ്പെടുത്തി റിപ്പോർട്ട് ഇന്നലെ കൈമാറുമെന്നാണു കരുതിയിരുന്നത്. ഇപ്പോഴും റിപ്പോർട്ട് പഠിക്കുകയാണെന്നാണു റവന്യു വകുപ്പ് ഉന്നതരുടെ പ്രതികരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോയിന്റ് കമ്മിഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.