തിരുവനന്തപുരം: എസ്.യു.ടി ആശുപത്രിയിൽ അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരം ആചരിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ വി (എച്ച്.ഒ.ഡി ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി),ഡോ. എം ഉണ്ണികൃഷ്ണൻ (സീനിയർ വാസ്‌കുലർ സർജൻ),രാധാകൃഷ്ണൻ നായർ (ചീഫ് ലെയ്സൺ ഓഫീസർ), റെയ്ച്ചലമ്മ ജേക്കബ് (നഴ്സിംഗ് സൂപ്രണ്ട്) എന്നിവർ സംസാരിച്ചു. ഡോ.ഷരീഖ്.പി.എസ് (കൺസൾട്ടന്റ് ഇൻഫക്ഷ്യസ് ഡിസീസ്), ജോ ലോറൻസ് (ഇൻഫെക്ഷൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ്), വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.