കല്ലറ:ഡോ.പല്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ഡോ.പത്മനാഭൻ പല്പുവിന്റെ ജന്മദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും.നവംബർ 2ന് രാവിലെ 10ന് നടക്കുന്ന ചടങ്ങ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.ജി.സതീശൻ അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പൽ ജി.ജയസേനൻ സ്വാഗതം പറയും.കോളേജ് മനേജർ അഖിൽ സതീഷ് മുഖ്യ പ്രഭാഷണം നടത്തും.ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറഅനിൽ,കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.പ്രമോദ്. എൻ,എസ്.എൻ ട്രസ്റ്റ് വൈസ് ചെയർമാൻ പാങ്ങോട്.വി.ചന്ദ്രൻ,എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ചന്ദ്രബോസ്,ജെ.വിജയൻ,സിന്ധു, ഡോ.ക്രിസ്റ്റ്യൻ സോളമൻ എന്നിവർ പങ്കെടുക്കും