
കിളിമാനൂർ: അടയമൺ കയറ്റത്തിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചു.പിക്കപ്പ് വാൻ ഡ്രൈവർ ഇരുന്നൂട്ടി ബിജിൻ നിവാസിൽ ബിജുവിന് നിസാര പരിക്കേറ്റു.ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം.കിളിമാനൂരിൽ നിന്ന് കടയ്ക്കൽ ഭാഗത്തേക്ക് കയറ്റം കയറിവന്ന പ്രൈവറ്റ് ബസും കിളിമാനൂർ ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ പിക്കപ്പിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.