photo

പാലോട്: താന്നിമൂട് ഗ്രാമശ്രീ സ്വയം സഹായ സംഘം വാർഷിക ആഘോഷവും പ്രതിഭകളെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എസ്.തുളസിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു.വിനു.എസ്.ലാൽ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എസ്.ബാജിലാൽ,ഗ്രാമപഞ്ചായത്ത് അംഗം എസ്.ബി.അരുൺ,കവി ചായം ധർമ്മരാജൻ,ജി.ബിജുകുമാർ,ജി.സജികുമാർ, വി.ആർ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:വി.അശോകൻ (പ്രസിഡന്റ്),ജി.വിജയകുമാർ (വൈസ് പ്രസിഡന്റ്) ,കെ.ഷിബുലാൽ (സെക്രട്ടറി ) ,കെ.ജിജു (ജോയിന്റ് സെക്രട്ടറി),ബി.പുരുഷോത്തമൻ (ട്രഷറർ).