കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഒാഫീസിന് മുൻവശം മെയിൻ റോഡിലെ അനധികൃത വാഹന പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി.രാവിലെ 6 മുതൽ 9വരെയാണ് അനധികൃത വാഹനപാർക്കിംഗ് രൂക്ഷമാകുന്നത്.
ഈ ഭാഗത്തായി മൂന്ന് സ്ഥലത്ത് കമ്മീഷൻ വ്യവസ്ഥയിൽ മീൻ കച്ചവടം നടക്കുന്നുണ്ട്. മീൻ വിലയ്ക്ക് വാങ്ങാൻ വരുന്ന വണ്ടികളും,മീൻ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടുവരുന്ന ലോറികളും ഉൾപ്പെടെ മെയിൻ റോഡിൽ പാർക്ക് ചെയ്യുകയാണ്. ഇതാണ് ഗതാഗതക്കുരുക്കിന് കാരണം. സ്കൂൾ ബസുകളടക്കം ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്.പ്രദേശത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.