sapamokshamkathseemathapr

പള്ളിക്കൽ: നടുക്ക് ഇത്തിരി ടാർ,ഇരുവശങ്ങളിലും ചരലും മെറ്റലും.സീമന്തപുരത്തെ രണ്ട് ഗ്രാമീണ റോഡുകളുടെ അവസ്ഥയാണിത്.ഈ റോഡുകൾ യാത്രായോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയായെന്ന് പരിസരവാസികൾ പറയുന്നു.

മടവൂർ,നഗരൂർ,നാവായിക്കുളം പഞ്ചായത്തുകളുടെ അതിർത്തികൾ സംഗമിക്കുന്ന സീമന്തപുരം പ്രദേശത്തെ പാതകളായ ഒന്നരകിലോമീറ്റർ നീളമുള്ള വൈ.എം.എ ചിന്ദ്രനല്ലൂർ വില്ലേജ് ഓഫീസ് റോഡും,2 കിലോമീറ്റർ നീളമുള്ള നക്രാംകോണം കുടവൂർ റോഡിനുമാണ് ഈ ദുർഗതി.പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

നഗരൂർ,നാവായിക്കുളം പഞ്ചായത്തുകളുടെ പരിധിയിലാണ് റോഡുകൾ സ്ഥിതി ചെയ്യുന്നത്.ഒരു ഡസനിലേറെ സ്കൂൾ ബസുകൾ ഈ പാതയിലൂടെ ദിനംപ്രതി കടന്നുപോകുന്നുണ്ട്.കാൽനടയായി പോലും ഇതുവഴി സഞ്ചരിക്കാൻ വയ്യെന്ന് പ്രദേശവാസികൾ പറയുന്നു.

റോഡ് മോശമായതോടെ ഇതുവഴി ഓട്ടം പോകാൻ പാടാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു.ഇരുചക്ര വാഹനാപകടങ്ങളും മേഖലയിൽ സ്ഥിരമാണ്.