തിരുവനന്തപുരം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് ഓറഞ്ച് ബുക്ക് വിതരണവും പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.ദുരന്തപ്രതികരണ മാർഗരേഖയായ ഓറഞ്ച് ബുക്കിന്റെ ആറാം പതിപ്പ് കളക്ടർ അനുകുമാരി പ്രകാശനം ചെയ്തു.സംസ്ഥാന ദുരന്തനിവരാണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റ് പ്രദീപ് ഓറഞ്ച് ബുക്ക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അജയകുമാർ.ടി.എം പങ്കെടുത്തു.