
ആറ്റിങ്ങൽ: പാഴ്ച്ചെടികൊണ്ട് മൂടി വഴിവിളക്കും വൈദ്യുതി പോസ്റ്റും ഇലക്ട്രിക്ക് ലൈനും.കൊല്ലമ്പുഴ പാലം കഴിഞ്ഞ് ആദ്യത്തെ വൈദ്യുതി പോസ്റ്റിനാണീ ദുർഗതി.കാടുകയറി വഴിവിളക്കിന്റെ വെളിച്ചം കാണാത്തതിനാൽ പ്രദേശം ഇരുട്ടിലാണ്.
11 കെ.വി ലൈനടക്കം കടന്നുപോകുന്നയിടമാണിത്. മഴക്കാലത്ത് ഷോക്ക് അടക്കമുള്ള ഭീതിയും ഈ മേഖലയിലുണ്ട്. ഇരുട്ടും റോഡിലെ വളവും കാരണം വാഹന കാൽനട യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്.എത്രയും വേഗം കാട് തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.